ഇരിങ്ങാലക്കുട: ദൂരൂഹസാഹചര്യത്തില്‍സൂക്ഷിച്ചിരുന്ന 39 ഡിറ്റണേറ്ററുകളും തോട്ടയില്‍ നിറക്കുന്ന രണ്ട് പാക്കറ്റ് അമോണിയം നൈട്രേറ്റും പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ഐക്കരക്കുന്ന് പാറയില്‍ കുമാരന്‍െറ വീട്ടുപറമ്പില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
എന്നാല്‍,പരിസരത്ത് ക്വാറികള്‍ ഇല്ലാത്തത് ദുരുഹതയുണര്‍ത്തുന്നതായി പൊലീസ് പറഞ്ഞു. തൃശൂരില്‍നിന്ന് ബോംബ് സ്ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി.
എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍