ഗുരുവായൂര്‍: കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്‍റിന്‍െറ വീടിന് നേരെ കല്ലേറ്. മണ്ഡലം പ്രസിഡന്‍റും പി.എസ്.ടി.എ മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ എം.എഫ്.ജോയിയുടെ വീടിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്. രാത്രി പത്തോടെ വീട്ടുകാരെല്ലാം ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കല്ലേറുണ്ടായതെന്ന് ജോയ് പറഞ്ഞു. വാതില്‍ തുറന്ന് പുറത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
പൊലീസില്‍ വിവരമറിയിച്ചു. രണ്ട് വര്‍ഷം മുമ്പും ഇദ്ദേഹത്തിന്‍െറ വീടിന് നേരെ കല്ലേറുണ്ടായിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേഖലയില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ട്. സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പ്രദേശത്ത് കോണ്‍ഗ്രസ് കരിദിനമാചരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍