May 24 Fri 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എസ്.ബി.ഐ പലിശ കുറച്ചു

എസ്.ബി.ഐ   പലിശ കുറച്ചു

മുംബൈ: ഉപഭോക്തൃ വായ്പകളുടെ പലിശനിരക്ക് കുറയുന്നതിന് സാധ്യതയൊരുക്കി പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറച്ചു. ഇതോടൊപ്പം, അഞ്ചു വര്‍ഷത്തിനുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയും കുറച്ചിട്ടുണ്ട്.
ഭവന വായ്പയുടെ പലിശ 0.60 ശതമാനവും വാഹന വായ്പയുടേത് 0.50 ശതമാനവുമാണ് കുറച്ചത്. ജൂലൈ 31ലെ വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നേരിട്ട് പലിശനിരക്ക് കുറച്ചില്ലെങ്കിലും ബാങ്കുകളുടെ എസ്.എല്‍.ആറില്‍ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ, വാണിജ്യബാങ്കുകളുടെ കൈവശം കൂടുതല്‍ പണം എത്തും. ഇത് നിക്ഷേപങ്ങളുടെ ചെലവ് കുറക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇതത്തേുടര്‍ന്നാണ് എസ്.ബി.ഐ പലിശനിരക്കില്‍ കുറവ് പ്രഖ്യാപിച്ചത്.
എസ്.ബി.ഐയുടെ നീക്കം വായ്പാ വിപണിയില്‍ ഒരു നിരക്കുയുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
അഞ്ചു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 0.25 ശതമാനം കുറവാണ് വരുത്തിയത്. ഇപ്പോഴത്തെ 8.75 ശതമാനത്തില്‍നിന്ന് നിരക്ക് 8.50 ശതമാനമായാണ് കുറച്ചത്. അതേസമയം, പഞ്ചാബ് നാഷനല്‍ ബാങ്ക് നിരക്കില്‍ 0.25 ശതമാനം വര്‍ധിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com