ഹിച്ച്കോക്കിന്റെ വെര്‍ട്ടിഗോ എക്കാലത്തെയും മികച്ച ചിത്രം

ഹിച്ച്കോക്കിന്റെ വെര്‍ട്ടിഗോ എക്കാലത്തെയും മികച്ച ചിത്രം

ഓര്‍സണ്‍ വെല്‍സിന്റെ 'സിറ്റിസണ്‍ കെയിനി'നെ പിന്തള്ളി ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ മികച്ച സസ്പെന്‍സ് ത്രില്ലര്‍ വെര്‍ട്ടിഗോ എക്കലത്തെയും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറ്റ് ആന്റ് സൗണ്‍ഡ് മാഗസിന്‍ നടത്തിയ തെരഞ്ഞടുപ്പില്‍ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 'വെര്‍ട്ടിഗോ'തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ 50 വര്‍ഷമായി സിറ്റിസണ്‍ കെയിന്‍ ആയിരുന്നു ഒന്നാംസ്ഥാനത്ത്. സിനിമ വിതരണകമ്പനികളും വിമര്‍ശകരും എഴുത്തുകാരും ചേര്‍ന്നാണ് 1958ല്‍ പുറത്തിറക്കിയ വെര്‍ട്ടിഗോയെ തെരഞ്ഞെടുത്തിരിക്കുന്നത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഞ്ച് വോട്ടുകള്‍ക്കാണ് വെര്‍ട്ടിഗോ പരാജയപ്പെട്ടത്. 1941ല്‍ ആണ് സിറ്റിസണ്‍ കെയിന്‍ പുറത്തിറങ്ങിയത്. ജയിംസ് സ്റ്റുവേര്‍ട്ട്, കിം നോവക് എന്നിവരാണ് വെര്‍ട്ടിഗോയിലെ അഭിനേതാക്കള്‍.എക്കാലത്തെയും മികച്ച ക്യാമറ ടെക്നിക്കാണ് ഹിച്ച്കോക്ക് വെര്‍ട്ടിഗോയില്‍ ഉപയോഗിച്ചത്. ഇതിലെ സൂം ഇന്‍ പരീക്ഷണം പിന്നീട് പല സിനിമകളിലും പകര്‍ത്തിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus