മുംബൈ: ഉപഭോക്തൃ വയ്പകളുടെ പലിശ നിരക്ക് കുറയുന്നതിനു സാധ്യത ഒരുക്കി പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. ഭവന വായ്പയുടെ പലിശയില്‍ 0.60 ശതമാനവും വാഹന വായ്പയുടെ പലിശയില്‍ 0.50 ശതമാനവും കുറവാണ് വരുത്തിയത്. ജൂലൈ 31ലെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നേരിട്ട് പലിശ നിരക്ക് കുറച്ചില്ലെങ്കിലും ബാങ്കുകളുടെ എസ്.എല്‍.ആറില്‍ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ വാണിജ്യബാങ്കുകളുടെ കൈവശം കൂടുതല്‍ പണം എത്തും. ഇത് നിക്ഷേപങ്ങളുടെ ചെലവ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് എസ്.ബി.ഐ പലിശ നിരക്കില്‍ കുറവ് പ്രഖ്യാപിച്ചത്.
എസ്.ബി.ഐയുടെ നീക്കം വായ്പാ വിപണിയില്‍ ഒരു നിരക്ക് യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ എല്ലാ വാണിജ്യ ബാങ്കുകളും പലിശ നിരക്കു കുറയ്ക്കാന്‍ നിര്‍ബന്ധിതമാകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍