ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വീണ്ടും ഇടിവ്. ജൂണ്‍മാസത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ കയറ്റുമതി വരുമാനത്തിലും 5.45 ശതമാനം കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. 2506 കോടി ഡോളറാണ് 2012 ജൂണിലെ കയറ്റുമതി വരുമാനം. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളായ അമേരിക്കയിലും യൂറോപ്പിലും തുടരുന്ന മാന്ദ്യമാണ് തുടര്‍ച്ചയായി കയറ്റുമതി ഇടിയുന്നതിന്‍െറ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം ഇറക്കുമതിയില്‍, കയറ്റുമതിയില്‍ ഉണ്ടായതിനെക്കാള്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തപ്പെട്ടത്,13.46 ശതമാനം. ഇതോടെ വിദേശ വ്യാപാര കമ്മി 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലാവരത്തില്‍ എത്തി. 3537 കോടി ഡോളറിന്‍െറ ഉല്‍പ്പന്നങ്ങളാണ് ആകെ ഇറക്കുമതി ചെയ്യപ്പെട്ടത്. ഇന്ത്യയിലെ വ്യവസായിക ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതിനൊപ്പം രാജ്യാന്തര വിപണികളില്‍ അസംസ്കൃത എണ്ണയുടെ വില കാര്യമായി കാര്യമായി കുറഞ്ഞതും ഇറക്കുമതി ചെലവ് കുറയാന്‍ കാരണമായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍