ലോഹിതദാസിന്റെ വീടിന് ജപ്തിനോട്ടീസ്

ലോഹിതദാസിന്റെ വീടിന് ജപ്തിനോട്ടീസ്

ആലുവ: അന്തരിച്ച സിനിമാ സംവിധായകന്‍ ലോഹിതദാസിന്റെ വീടിന് ജപ്തിനോട്ടീസ്. കെ.എസ്.എഫ്.ഇ സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ് ആലുവ വെസ്റ്റ് വില്ലേജോഫിസര്‍ മുഖേന ജപ്തിനോട്ടീസ് കൈമാറിയത്. കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍ നിന്ന് ചിട്ടികളിലൂടെയും വായ്പകളിലൂടെയും കൈപ്പറ്റിയിട്ടുള്ള 43 ലക്ഷം രൂപ തിരിച്ചടക്കാത്തതിനെത്തുടര്‍ന്നാണ് ചെമ്പകശേരിക്കടുത്തുള്ള വീടിന് ജപ്തിനോട്ടീസ് വന്നത്. ലോഹിതദാസ് അവസാന കാലഘട്ടങ്ങളില്‍ താമസിച്ചിരുന്ന ഈ വീട്ടില്‍ ഇപ്പോള്‍ ഭാര്യയും മകനുമാണ് താമസം. ഏഴ് ഫയലുകളിന്മേലുള്ള ജപ്തി അറിയിപ്പുകളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നേരത്തേയും ഈ വീടിന്മേല്‍ ജപ്തി നടപടികളുണ്ടായിട്ടുണ്ട്.
എന്നാല്‍, കടംതീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. ഇപ്പോള്‍ ലഭിച്ചിട്ടുള്ളത് മുന്നറിയിപ്പ് നോട്ടീസ് മാത്രമാണ്. സിനിമാ രംഗത്തെ പല പ്രമുഖരും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിവിധ വായ്പകള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ അനുഗൃഹീത കലാകാരന്റെ വായ്പകളും എഴുതിത്തള്ളണമെന്നും ഭാര്യ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus