വാര്‍സോ: മഡോണയുടെ സംഗീതവിരുന്നിനെതിരെ പോളണ്ടില്‍ ശക്തമായ പ്രതിഷേധം. വാര്‍സോ വിപ്ളവ ദിനത്തില്‍ നടക്കുന്ന സംഗീതമേള അനുവദിക്കരുതെന്ന ആവശ്യവുമായി കാത്തലിക് സഭയും രാജ്യത്തെ പ്രമുഖ സംഘടനകളുമാണ് രംഗത്തെത്തിയത്.
നാസി ജര്‍മനിയില്‍നിന്ന് വാര്‍സോ മോചിപ്പിക്കാനായി 1944ല്‍ നടന്ന പ്രക്ഷോഭമാണ് വാര്‍സോ വിപ്ളവം. ആഗസ്റ്റ് ഒന്നിനാണ് കലാപം ആരംഭിച്ചത്. എല്ലാ വര്‍ഷവും പോളിഷ് ജനത ആഗസ്റ്റ് ഒന്നിന് കലാപത്തില്‍ മരിച്ച 20,000 വീര യോദ്ധാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാറുണ്ട്. എന്നാല്‍, അന്ന് മഡോണയെ പോലൊരു ഗായികയുടെ പരിപാടി നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പരിപാടി ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി ഓണ്‍ ലൈന്‍ കാമ്പയിന്‍ നടത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍