മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് പറളിയിലെ ബസ് അപകടത്തില്‍ പരിക്കേറ്റ അനീഷിനെയും (15), ശ്രീജിത്തിനെയും (13) കണ്ട് സഹപാഠികള്‍ക്ക് ദു$ഖമടക്കാനായില്ല.മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ രണ്ടാം വാര്‍ഡിലെത്തിയ പറളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ നേരം ഇരുവരോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.പറളി സ്കൂളിലെ എട്ടാം ക്ളാസ് ജി ഡിവിഷനില്‍ ശ്രീജിത്തും എട്ടാം ക്ളാസ് ഡി ഡിവിഷനില്‍ അനീഷും പഠിക്കുന്നത്.
കൂട്ടുകാരെത്തിയ സന്തോഷത്തിലായിരുന്നു ഇരുവരും. സഹപാഠികളോട് കുശലം ചോദിക്കാന്‍ അനീഷിനായിരുന്നു ഉല്‍സാഹം. ശ്രീജിത്തിന് അല്‍പം ദു$ഖമുണ്ട്. പഠനത്തില്‍ മിടുക്കനായ അനീഷിന് പരീക്ഷ എഴുതാനായാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് അനീഷിന്‍െറ ബാപ്പ അമ്മാനുല്ല.
ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൃത്രിമ കൈകൊണ്ട് എഴുതാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അനീഷും കുടുംബവും. കൈക്ക് പരിക്കേറ്റ കുട്ടികളെ കാണാനും സഹായം വാഗ്ദാനം ചെയ്യാനുമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മനുഷ്യസ്നേഹികളുടെ തിരക്കാണ്. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, തൃശൂര്‍ മേയര്‍ ഐ.പി. പോള്‍ എന്നിവരടങ്ങുന്ന നേതാക്കളുടെ നിര കുട്ടികളെ സന്ദര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍