വാഷിങ്ടണ്‍: ‘ഒന്നു പുഞ്ചിരിക്കൂ, മന$ക്ളേശത്തില്‍നിന്ന് മുക്തി നേടൂ’, പുഞ്ചിരിയുടെ വകഭേദങ്ങള്‍ പലതും പഠിച്ചെടുത്ത മന$ശാസ്ത്രജ്ഞരാണ് ഇങ്ങനെ പറയുന്നത്. എത്ര മനസ്താപം അനുഭവിക്കുന്ന നേരത്താണെങ്കിലും ഒന്നു പുഞ്ചിരിച്ചാല്‍ മതി നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തില്‍ താഴും. ശരീരം ആയാസരഹിതമാകും. മനസ്സില്‍ സന്തോഷം നിറയും. ഇനി സ്വയം പുഞ്ചിരി തൂകാന്‍ കഴിയാത്ത തരത്തിലാണ് മന$ക്ളേശമെങ്കില്‍ ഒരു ഉണ്ടാക്കിച്ചിരിയെങ്കിലും മുഖത്ത് വരുത്തൂവെന്നാണ് അമേരിക്കയിലെ കാന്‍സസ് സര്‍വകലാശാലയിലെ മന$ശാസ്ത്രജ്ഞരായ താരാ ക്രാഫ്റ്റും സാറാ പ്രസ്മാനും പറയുന്നത്. സന്തോഷമില്ലെങ്കിലും മുഖത്തെ പുഞ്ചിരി ശരീരത്തെ ശാന്തമാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.
വാക്കുകള്‍ക്ക് അതീതമായി സന്തോഷത്തെ സൂചിപ്പിക്കുന്ന പ്രകടനം മാത്രമല്ല പുഞ്ചിരി അത് ശരീരത്തിന്‍െറ എല്ലാ ക്ളേശവും ഇല്ലാതാക്കുന്ന ഒറ്റമൂലികൂടിയാണെന്ന് ക്രാഫ്റ്റ് പറയുന്നു. പുഞ്ചിരി ശരീരത്തിന് സാന്ത്വനമാകുന്നതിന്‍െറ രഹസ്യം സംബന്ധിച്ച ആദ്യ ശാസ്ത്രീയ പരീക്ഷണമാണ് ഇവര്‍ നടത്തിയത്.
അതിനായി മിഡ്വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് 169 പേരെ അവര്‍ തെരഞ്ഞെടുത്തു. രണ്ട് ഘട്ടമായിരുന്നു പഠനം -ആദ്യം പരിശീലനം നല്‍കി, പിന്നെ പരീക്ഷിച്ചു.
പരിശീലനഘട്ടത്തില്‍ ഇവരെ മൂന്ന് സംഘമാക്കി തിരിച്ച് ഓരോ സംഘത്തിനും വ്യത്യസ്ത മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ പഠിപ്പിച്ചു. തുടര്‍ന്ന് ശാസ്ത്രജ്ഞര്‍ ഇവരുടെ ഹൃദയമിടിപ്പും സ്വയം അവര്‍ പറഞ്ഞ മന$ക്ളേശത്തിന്‍െറ തോതും അളന്നു. ഈ പഠനത്തില്‍ തെളിഞ്ഞത് പുഞ്ചിരി നമ്മുടെ ശരീരസ്ഥിതിയെ സ്വാധീനിക്കുന്നുവെന്നാണ്.
ഒരുഭാവഭേദവും ഇല്ലാത്തവരേക്കാള്‍ പുഞ്ചിരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ക്കും ശരിക്കും മുഖമിളകി ചിരിക്കുന്നവര്‍ക്കും ഹൃദയമിടിപ്പ് കുറഞ്ഞ് ക്ളേശകരമായ അവസ്ഥയില്‍നിന്ന് അതിവേഗം മുക്തി നേടുന്നതായി കണ്ടെത്തി. സൈക്കോളജിക്കല്‍ സയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍