ലണ്ടന്‍: ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങളും വിഷാദവും കുഞ്ഞിനെ ബാധിക്കുമെന്നത് പുതിയ അറിവല്ല. എന്നാല്‍, ഇതിന്‍െറ അനന്തരഫലം മുതിര്‍ന്നാലും കുഞ്ഞിനോടൊപ്പമുണ്ടാകുമെന്ന് പുതിയ പഠനം. ലണ്ടനിലെ കിങ്സ് സൈക്യാട്രി കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ആകസ്മിക മരണങ്ങളും വേര്‍പാടുകളും ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം കുഞ്ഞിനെ നാലു വയസ്സുവരെയെങ്കിലും രോഗബാധിതനാക്കുമെന്നാണ് കണ്ടെത്തല്‍. 150ഓളം ഗര്‍ഭിണികളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. വിഷാദത്തിന് കീഴ്പ്പെട്ടവരുടെ കുട്ടികളില്‍ ആസ്ത്മ പോലുള്ള അസുഖങ്ങളുണ്ടായതായി കണ്ടെത്തി. നാലു വയസ്സിനുള്ളില്‍ കുട്ടികള്‍ക്കുണ്ടാവുന്ന ഇത്തരം രോഗങ്ങള്‍ക്ക് ഒരളവോളം കാരണക്കാരി അമ്മതന്നെയാണെന്നും ഗവേഷകര്‍ പറയുന്നു. അമ്മയുടെ ഹോര്‍മോണില്‍ വരുന്ന മാറ്റം കുഞ്ഞിന്‍െറ പ്രതിരോധ ശേഷിയെയും ബാധിക്കും. കുഞ്ഞിന്‍െറ വളര്‍ച്ചയുടെ അടിത്തറ ആരംഭിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തിലാണ്. അതിനാല്‍ അമ്മയാകാനൊരുങ്ങുന്നവര്‍ എപ്പോഴും സന്തോഷവതികളായിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍