12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ഒളിമ്പിക്സ് പ്രേമികള്‍ക്കായി ചില ആപ്ളിക്കേഷനുകള്‍

ഒളിമ്പിക്സ് പ്രേമികള്‍ക്കായി ചില ആപ്ളിക്കേഷനുകള്‍

ഒളിമ്പിക്സ്, നാലുവര്‍ഷത്തിനൊടുവില്‍ വിരുന്നെത്തുന്ന ഈ വിശ്വകായിക മേളയുടെ ആവേശക്കാഴ്ചകളിലാണ് ലോകം. പുതിയ ദൂരവും ഉയരവും വേഗവും തേടി ലണ്ടനിലെത്തിയ കായികതാരങ്ങള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി കായികപ്രേമികളും ലണ്ടനില്‍ എത്തിയിട്ടുണ്ട്. മുന്‍മേളകളില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക തികവിന്‍േറതുകൂടിയാകും ഈ വര്‍ഷത്തെ മേള. ലക്ഷകണക്കിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ടാബ്ലെറ്റ് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണുകളുമാണ് ഒളിമ്പിക്സ് വിശേഷങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ ലണ്ടനിലെ വേദിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവയുടെ തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം രണ്ട് വര്‍ഷം മുമ്പേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ടെലിവിഷന്‍ കാണാനാകാത്തതിനാല്‍ ചരിത്രം സൃഷ്ടിച്ച പ്രകടനങ്ങള്‍ കാണാനാകാതെ റീപ്ളേ കാണേണ്ട അവസ്ഥ പലര്‍ക്കും മുന്‍ മേളകളില്‍ ഉണ്ടായിരുന്നു. ടി.വിയുടെ സാങ്കേതിക തികവുള്ള സ്മാര്‍ട്ട്ഫോണുകളും ടാബ്ലെറ്റുകളുമൊക്കെയുള്ളപ്പോള്‍ ഒളിമ്പിക്സ് കാഴ്ചകള്‍ നഷ്ടപ്പെടാമോ? ഒരിക്കലും പാടില്ലെന്ന് പറയുന്ന ചില ഒളിമ്പിക്സ് മൊബൈല്‍ ആപ്ളിക്കേഷനുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ;

1. ബി.ബിസി സ്പോര്‍ട് ഒളിമ്പിക്സ് (BBC Sport Olympics) - ആന്‍ഡ്രോയിഡ്, ഐഫോണ്‍ (ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റം), ബ്ളാക്ക്ബെറി ഉപഭോക്താക്കള്‍ക്കായി ബി.ബി.സി സ്പോര്‍ട്സ് പുറ·ിറക്കിയ ഈ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മല്‍സരങ്ങളുടെ ലൈവ് കവറേജ്, ഷെഡ്യൂള്‍, മല്‍സരഫലങ്ങള്‍ എന്നിവ വിശദമായി ലഭിക്കും. ബി.ബി.സി ലേഖകര്‍ തയാറാക്കുന്ന വാര്‍ത്തകളും വായിക്കാനാകും. ഓഫ്ലൈനായി വായിക്കണമെങ്കില്‍ ഇവ സേവ് ചെയ്യാനും ആപ്ളിക്കേഷന്‍ സൗകര്യമൊരുക്കുന്നു. മല്‍സരത്തിന്‍െറ നിയമാവലികളും മറ്റും അറിയാത്തവര്‍ക്ക് ഗെയിംസ് ഗൈഡും ഇതിലുണ്ട്. വസ്തുതകള്‍, കണക്കുകള്‍ എന്നിവക്ക് പുറമെ ഓരോ കായികതാരത്തിനുമായി ഓരോ പേജ് തന്നെ തയാറാക്കിയിട്ടുണ്ട്. മല്‍സരഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പേജ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ടാബ് ബാറില്‍ ഇടാന്‍ കഴിയും. വേണ്ടത്- ഐ.ഒ.എസ് അഞ്ചും അതിന് മുകളിലും, ആന്‍ഡ്രോയിഡ് 2.2ഉം മുകളിലും, ഫ്ളാഷ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ബി.ബി.സി സ്പോര്‍ട്സ് വെബ്സൈറ്റിന്‍െറ മൊബൈല്‍ പതിപ്പും ഒളിമ്പിക്സിന്‍െറ സമഗ്രമായ ആസ്വാദനം ജനങ്ങളില്‍ എത്തിക്കുന്നതാണ്. ഡൗണ്‍ലോഡിംഗ് ലിങ്ക്;
a. https://play.google.com/store/apps/details?id=uk.co.bbc.sos2012uk&hl=en
b. http://itunes.apple.com/gb/app/bbcolympics/id538520463?mt=8
c. http://appworld.blackberry.com/webstore/content/119787/?lang=en

2.ലണ്ടന്‍ 2012 റിസല്‍റ്റ് ആപ്ളിക്കേഷന്‍ - ഏറ്റവും പുതിയ ഒളിമ്പിക്സ് വാര്‍ത്തകള്‍, ഷെഡ്യൂളുകള്‍, മല്‍സരഫലങ്ങള്‍ എന്നിവക്കായി ആശ്രയിക്കാവുന്ന വെബ്സൈറ്റാണിത്. ഇതിന് പുറമെ മല്‍സരത്തെകുറിച്ചും കായിക താരങ്ങളെക്കുറിച്ച കുറിപ്പുകളും മെഡല്‍ നിലയും ലഭിക്കും. ലൈവ് വീഡിയോകളും വീഡിയോ ഓണ്‍ ഡിമാന്‍ഡും ലഭിക്കില്ല എന്നതാണ് ഈ ആപ്ളിക്കേഷന്‍െറ പോരായ്മ. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ബ്ളാക്ക്ബെറി എന്നിവയില്‍ ഈ ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കും. ഡൗണ്‍ലോഡിംഗിന് ഗൂഗിള്‍ പ്ളേസ്റ്റോര്‍, ബ്ളാക്ക്ബെറി ആപ്ളിക്കേഷന്‍ സ്റ്റോര്‍, ആപ്പിള്‍ ഐട്യൂണ്‍സ് എന്നിവയുടെ ഹോംപേജില്‍ ‘London 2012 Official Results App’ എന്ന് സെര്‍ച്ച് ചെയ്താല്‍ മതി.

3. റോയിട്ടേഴ്സ് ഒളിമ്പിക്സ് ലണ്ടന്‍ 2012 - ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ള ആപ്ളിക്കേഷനാണിത്. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍മാരുടെ മികച്ച ഒളിമ്പിക്സ് ചിത്രങ്ങളാണ് ഈ ആപ്ളിക്കേഷന്‍െറ ആകര്‍ഷണീയത. ഒളിമ്പിക്സ് റെക്കോര്‍ഡുകള്‍, മല്‍സര ഫലങ്ങള്‍ എന്നിവയും ലഭിക്കും. ഫോട്ടോ ഫില്‍റ്ററിംഗ് എന്ന ഓപ്ഷനിലൂടെ ഇഷ്ടമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത ശേഷം അവ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഷെയര്‍ ചെയ്യാനും കഴിയും. ഐഫോണ്‍ 3 ജി.എസ് , ഐഫോണ്‍ 4, 4 എസ്, ഐപോഡ് ടച്ച് (3, 4 ജനറേഷനുകള്‍), ഐ പാഡ് എന്നിവയില്‍ പ്രവര്‍ക്കിക്കും. ഐ.ഒ.എസ് അഞ്ചോ മുകളിലോ ആകണം ഓപ്പറേറ്റിംഗ് സിസ്റ്റം. ഡൗണ്‍ലോഡിംഗിന് http://itunes.apple.com/us/app/reutersolympicslondon2012/id541916493?mt=8

4. സാംസംഗ് പ്ളേ അപ്പ് ( PlayUp)- ഇന്ത്യന്‍ ഒളിമ്പിക്സ് ടീമിന്‍െറ ഔദ്യാഗിക സ്പോണ്‍സര്‍ ആയ സാംസംഗ് മേളയുടെ വിശേഷങ്ങള്‍ എത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആപ്ളിക്കേഷനാണ് ഇത്. സാംസംഗ് ആപ്ളിക്കേഷന്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ളേസ്റ്റോര്‍ എന്നിവയില്‍ ലഭിക്കും. ഐ.ഒ.എസ് ഉപകരണങ്ങള്‍ക്കും ലഭ്യമായ ആപ്ളിക്കേഷന്‍െറ പ്രത്യേക പതിപ്പ് സാംസംഗ് ഗ്യാലക്സി ഉപകരണങ്ങള്‍ക്കും ലഭ്യമാണ്.

ഔദ്യാഗിക ഒളിമ്പിക്സ് കമ്മിറ്റി മൂന്ന് ആപ്ളിക്കേഷനുകളും പുറത്തിറക്കിയിട്ടുണ്ട്. ജോയിന്‍ ഇന്‍, റിസല്‍റ്റ്സ്, ഗെയിംസ് എന്നിവയാണ് അവ. കൂടുതല്‍ വിവരങ്ങള്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി http://www.london2012.com/mobileapps എന്ന ലിങ്ക് സന്ദര്‍ശിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com