ന്യൂദല്‍ഹി: നികിത ലല്‍വാനിയുടെ രണ്ടാം നോവല്‍ ‘ദ വില്ലേജ്’ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. തുറന്ന തടവറയുടെ സാധ്യതകളെ വരച്ചുകാട്ടി പുതുമയുള്ള പ്രമേയവുമായാണ് രാജസ്ഥാന്‍കാരിയായ നികിതയുടെ ഇത്തവണത്തെ വരവ്. ആദ്യ നേവലായ ‘ഗിഫ്റ്റഡ്’ 2007ലെ ബുക്കര്‍ പ്രൈസ് നാമനിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു. 16 ഭാഷകളിലേക്കാണ് ഈ നോവല്‍ വിവര്‍ത്തിതമായത്.തടവുപുള്ളികളില്‍ മാനസാന്തരം സൃഷ്ടിക്കത്തക്കവണ്ണം സംവിധാനിച്ചിരിക്കുന്ന മാതൃകാ ഗ്രാമത്തിന്‍െറ രൂപത്തിലുള്ള തടവറയെയാണ് ‘ദ വില്ലേജി’ല്‍ ലല്‍വാനി പരിചയപ്പെടുത്തുന്നത്. കുറ്റവാളികളെ പരിചരിക്കുന്നതില്‍ തടവറയുടെ ഇടുങ്ങിയ ചുവരുകള്‍ എന്തുമാത്രം പരാജയമാണെന്ന് ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്‍െറ ധാര്‍മികതയെ ഉണര്‍ത്തുകയും ചെയ്ത തെറ്റിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ച് പശ്ചാത്താപത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു ഈ തടവറ ഗ്രാമം. നീതി,സ്വകാര്യത,അധികാരം,അധികാരമില്ലായ്മ തുടങ്ങിയവയെക്കുറിച്ച് ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് നോവലില്‍ ലല്‍വാനി.ഗാര്‍ഡിയന്‍,ദ ഒബ്സര്‍വര്‍ അടക്കം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു ‘വില്ലേജ്’. യൂ.കെയിലെ വികിംഗ് ആണ് പുസ്തകത്തിന്‍െറ പ്രസാദകര്‍


നിങ്ങളുടെ അഭിപ്രായങ്ങള്‍