ചില കാറുകമ്പനികള്‍ പുതിയ മോഡലിറക്കിക്കഴിഞ്ഞാല്‍ മുട്ടയിട്ട കോഴിയുടെ സ്വഭാവമാണ്. പറ്റുന്നത്ര ബഹളം വച്ച് ആളെ കൂട്ടും. പക്ഷേ മിറ്റ്സുബിഷിക്ക് ഈ സ്വഭാവമില്ല. ലാന്‍സര്‍ എന്ന പാവങ്ങളുടെ ബെന്‍സിന് സെഡിയ എന്ന വിളിപ്പേര് വീണപ്പോഴും വലിയ ബഹളമൊന്നും കേട്ടില്ല. ഇപ്പോള്‍ സെഡിയയുടെ പുതിയ വേര്‍ഷന്‍ സെലക്ട് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ് അവര്‍. ടാബ്ലറ്റ് പിസിയും കാമറയുമൊക്കെയായി ഊരുചുറ്റുന്ന പുതിയ തലമുറയിലെ ചില പയ്യന്‍മാരുടെ സ്വഭാവം കിട്ടിയെന്നതാണ് പ്രധാന സവിശേഷത. ത്രീ ജി കണക്ടിവിറ്റിയുള്ള ഏഴ് ഇഞ്ച് ആന്‍¤്രഡായ്ഡ് ടാബ്ലറ്റ് പി.സിയാണ് സെഡിയ വാങ്ങിയിരിക്കുന്നത്. ഇതില്‍ വഴിയുടെ പടം കിട്ടുമെന്ന് മാത്രമല്ല വണ്ടിയോടിച്ച് മടുക്കുമ്പോള്‍ കുറച്ച് വീഡിയോ ഗെയിം കളിക്കാനും സംവിധാനമുണ്ട്. പിന്നെ ഫോണ്‍ ചെയ്യാം, ഇ- മെയില്‍ അയക്കാം, വീഡിയോ ചാറ്റിങ് നടത്താം, ടിവി കാണാം. ഇതിനിടെ പിന്നോട്ടെടുക്കുമ്പോള്‍ എവിടെയെങ്കിലും പോയി ഇടിക്കാതിരിക്കാന്‍ ഒരു റെയര്‍വ്യൂ ക്യാമറയും ഫിറ്റ് ചെയ്തു. പക്ഷേ, എഞ്ചിനിലോ മറ്റ് ഘടകങ്ങളിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. രണ്ട് ലിറ്റര്‍ എഞ്ചിന്‍ പതിവുപോലെ 115 പി. എസ് കരുത്ത് തരുന്നത് തുടരും. വില ഒമ്പത് ലക്ഷം വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍