കൊച്ചി: മെഡിസിന്‍, എന്‍ജിനീയറിങ്, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, നിയമം, ഫിഷറീസ് തുടങ്ങിയ ബിരുദതല പ്രഫഷനല്‍ കോഴ്സുകളില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദയിലെ ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്ക് നല്‍കുന്ന വായ്പ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ളസ്ടു പരീക്ഷക്ക് 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരായിരിക്കണം. പേയ്മെന്‍റ് സീറ്റുകളില്‍ പ്രവേശം നേടുന്നവരോ ബിരുദാനന്തര ബിരുദത്തിനോ വിദേശത്തോ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറങ്ങള്‍ക്കും വിവരങ്ങള്‍ക്കും ഇസ്ലാമിക് യൂത്ത് സെന്‍റര്‍, ബാങ്ക് റോഡ്, കോഴിക്കോട് 673001, ഫോണ്‍: 9895433632, 0495 2765308 എന്ന വിലാസത്തില്‍ സ്വന്തം മേല്‍വിലാസമെഴുതിയ പത്ത് രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. www.metdelhi.org എന്ന സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15.
നിങ്ങളുടെ അഭിപ്രായങ്ങള്‍