സിനിമ തിയറ്ററില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്കായി ഗാനം

സിനിമ തിയറ്ററില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്കായി ഗാനം

ലണ്ടന്‍: ബാറ്റ്മാന്‍ സിനിമയായ ‘ദ ഡാര്‍ക് നൈറ്റ് റൈസസ്’ കണ്ടുകൊണ്ടിരിക്കെ കൊളറാഡോയില്‍ അക്രമിയുടെ വെടിയേറ്റ് ജീവന്‍വെടിഞ്ഞ 12 പേരുടെ ഓര്‍മക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ച് ഗാനം. ബാറ്റ്മാന്‍ സിനിമയുടെ സംഗീത സംവിധായകനായ ഹന്‍സ് സിമ്മര്‍ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയത്.ഫെയ്സ് ബുക്കിലാണ് സിമ്മര്‍ ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.‘ഒറോറ’ എന്ന് പേരിട്ട ഗാനം ലണ്ടനില്‍ വച്ചാണ് റെക്കോഡ് ചെയ്തത്.

ഇതില്‍ നിന്നു കിട്ടുന്ന വരുമാനം കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി ചെലവഴിക്കുമെന്ന് കരുതുന്നു. എട്ടരമിനിറ്റ് നീളമുള്ള ഗാനത്തിന് ചില്ലറ പൈസ മുതല്‍ ഒരു ലക്ഷത്തിലധികം രൂപയോളം സംഭാവനയായി ലഭിച്ചിട്ടുണ്ട്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ സംഗീതജ്ഞനാണ് സിമ്മര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus