ബാലരാമപുരം: മൂര്‍ഖനെ പിടികൂടി നാട്ടുകാര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷിന് കടിയേറ്റു. സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രചരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പത്തോടെ മുടവൂര്‍പാറ, പൂങ്കോട് ആല്‍ത്തറക്ക് സമീപത്തെ പൊതുപൈപ്പിന്‍െറ ചുവട്ടില്‍ വെള്ളമെടുക്കാനെത്തിയവരാണ് കല്ലിനടിയില്‍ പാമ്പിനെ കണ്ടത്. ഫോണ്‍ വിളിച്ചതനുസരിച്ച് എത്തിയ സുരേഷ് പാമ്പിനെ പിടികൂടി നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദര്‍ശിപ്പിക്കുകയായിരുന്നു.
പത്തി വിടര്‍ത്തുന്നത് കാണിക്കാന്‍ പാമ്പിന്‍െറ തലയുടെ അടിഭാഗത്ത് കൈവെച്ച് അഭ്യാസപ്രകടനം നടത്തുമ്പോഴാണ് കൈയില്‍ കടിയേറ്റത്. കടിയേറ്റതിനുശേഷവും പ്രദര്‍ശനം നടത്തി. കൈയിലെ രക്തം വായില്‍ വലിച്ചെടുത്ത് പുറത്തുകളഞ്ഞ ശേഷമാണ് വന്ന കാറില്‍ മെഡിക്കല്‍ കോളജിലേക്കുപോയത്. മെഡിക്കല്‍ കോളജ് വാര്‍ഡില്‍ സന്ദര്‍ശക ശല്യം കൂടുതലായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.ദേശീയപാതയിലായതിനെ തുടര്‍ന്ന് നൂറുകണക്കിനു പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്.
ഇതിനെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതതടസ്സം നേരിട്ടു. വാവ സുരേഷിന് പാമ്പ് കടിയേറ്റതറിഞ്ഞ് വിവിധ പ്രദേശത്ത് നിന്ന് ആള്‍ക്കാര്‍ സംഭവസ്ഥലത്തെത്തി. നാലടിയോളം നീളമുള്ള മൂര്‍ഖനെ കുപ്പിയിലാക്കിയാണ് സുരേഷ് പോയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍