തിരുവനന്തപുരം: കൊലപാതകമുള്‍പ്പെടെ നിരവധികേസുകളിലെ പ്രതി വീണ്ടും പിടിയില്‍. കടകംപള്ളി മുഖക്കാട് ലെയ്നില്‍ ടി.സി 76/2613 കുഞ്ചുവീട്ടില്‍ പാച്ചന്‍ എന്ന രതീഷ്ബാബു (29) ആണ് പേട്ട പൊലീസിന്‍െറ പിടിയിലായത്. ഇയാളുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് തയാറായ ശ്യാമ എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്താവിനെയും അമ്മയെയും മര്‍ദിച്ച കേസില്‍ അഞ്ച്മാസമായി ഇയാള്‍ ഒളിവിലായിരുന്നു. വിവാഹദിവസം രാത്രിയായിരുന്നു ആക്രമണം നടന്നത്. 2003ല്‍ ചാക്കയില്‍ മൈത്രി ഗാര്‍ഡന്‍സില്‍ രതീഷിനെ കുത്തിക്കൊന്നത്, ചാക്ക കെ.എസ്.ഇ.ബി ജങ്ഷനില്‍ ബോംബെറിഞ്ഞത്, 2010ല്‍ കരിക്കകത്ത് അസിലിന്‍െറ വീടുകയറി ആക്രമിച്ചത്, എയര്‍പോര്‍ട്ടിലെ കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയത്, കരിക്കകം പണിക്കക്കുടിയില്‍ വിപിന്‍രാജിനെ ആക്രമിച്ച് പണം തട്ടിയകേസുകളില്‍ പ്രതിയാണിയാള്‍.
പേട്ട പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ കൂടാതെ വലിയതുറ്സ്റ്റേഷനിലും കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് പേട്ട എസ്.ഐ കെ.ബി. മനോജ്കുമാര്‍ അറിയിച്ചു. ശംഖുംമുഖം എ.സി വിമലിന്‍െറ നിര്‍ദേശാനുസരണം പേട്ട സി.ഐ എം. പ്രകാശ്, എസ്.ഐ കെ.ബി. മനോജ്കുമാര്‍, സിവില്‍ പൊലീസുകാരായ അനില്‍, ബിജു എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍