കാട്ടാക്കട: തമിഴ്നാട്ടില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 560 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു.
പട്ടം സ്വദേശി പ്രമോദ് (22) ആണ് എക്സൈസിന്‍െറ പിടിയിലായത്. കള്ളിക്കാട് ചെക്പോസ്റ്റിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇന്‍സ്പെക്ടര്‍ സ്വരൂപിന്‍െറ നേതൃത്വത്തിലുള്ള സംഘം വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
സ്പിരിറ്റും വാഹനവും പിടികൂടുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മാരുതി കാറില്‍ 16 കന്നാസുകളില്‍ നിറച്ച് സീറ്റിലും ഡിക്കിയിലും സൂക്ഷിച്ചായിരുന്നു കടത്തിയത്. കള്ളിക്കാട് നിന്ന് പിന്തുടര്‍ന്ന എക്സൈസ് സംഘം പന്നിയോട് ഇന്ദിരാ നഗറിനടുത്ത് വെച്ചാണ് പിടികൂടിയത്. സ്പിരിറ്റ് നിറച്ച കാര്‍ ചെക്പോസ്റ്റ് വെട്ടിച്ച് കടന്നതായി കാട്ടാക്കട, ആര്യനാട് എക്സൈസ് ഓഫിസില്‍ വിവരം അറിയിച്ചു. ഇവിടെ സംഘം പരിശോധന നടത്തവെയാണ് കള്ളിക്കാടുനിന്ന് പിന്തുടര്‍ന്ന സംഘം പിടികൂടിയത്. സ്പിരിറ്റും കടത്താന്‍ ഉപയോഗിച്ച കാറും ആര്യനാട് ഓഫിസിലേക്ക് മാറ്റി. പിടിയിലായ പ്രതിയെ ചോദ്യംചെയ്ത് വരുന്നതായി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഷിജു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍