പത്തനാപുരം: പട്ടാഴി കന്നിമേല്‍ വാര്‍ഡിലെ ഗ്രാമസഭക്കിടെ യു.ഡി.എഫ്-ബി.ജെ.പി സംഘര്‍ഷം. പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗ്രാമസഭയിലേക്ക് തള്ളിക്കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ യോഗം അലങ്കോലമാക്കി.
കഴിഞ്ഞ ഗ്രാമസഭയുടെ മിനിറ്റ്സ് വായിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ബഹളംവെച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യു.ഡി.എഫ് അംഗങ്ങള്‍. തുടര്‍ന്നാണ് സംഘട്ടനമുണ്ടായത്. പരിക്കേറ്റവരെ പട്ടാഴി പി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി.എസ്. സുജാത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുതുശ്ശേരി ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം രാജു, ബി.ജെ.പി പ്രവര്‍ത്തകരായ രതീഷ്, രാധാകൃഷ്ണന്‍ എന്നിവരെയാണ് പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും ഇന്ന് പട്ടാഴിയില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അറിയിക്കുന്നതിനായി കോണ്‍ഗ്രസ് തയാറാക്കിയ അനൗണ്‍സ്മെന്‍റ് വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. പച്ചക്കുളം ജങ്ഷനിലായിരുന്നു സംഭവം. പട്ടാഴിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍