പൂന്തുറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലനെ തട്ടിക്കൊണ്ടുപോയതായി പരാതി. പൂന്തുറ മാണിക്യവിളാകം ടി.സി 46/894 ല്‍ കൃഷ്ണകുമാരി -രാജേന്ദ്രന്‍ ദമ്പതികളുടെ മൂന്ന് വയസ്സായ മകന്‍ രതീഷിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം നാലോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടിയെ കാണാതായത്. മാതാവിന്‍െറ അച്ഛന്‍െറ വീട്ടിലാണ് കുട്ടികഴിയുന്നത്. ഇവിടെ നിന്നാണത്രെ കാണാതായത്. സോമന്‍- സൈരന്ദ്രി ദമ്പതികളുടെ മകളായ കൃഷ്ണകുമാരിയും മറ്റ് രണ്ട് മക്കളും ഭര്‍ത്താവിനൊപ്പം വെള്ളറട വേങ്ങോട് ഭാഗത്താണ് താമസിക്കുന്നത്. വൈകുന്നേരം കുട്ടിയെ കുളിപ്പിക്കാനായി എണ്ണതേപ്പിച്ച് മുറ്റത്ത് നിര്‍ത്തിയപ്പോഴാണ് കാണാതാകുന്നത്. ഈ സമയത്ത് ഇവരുടെ ബന്ധുവായ ഗൗതമന്‍ എന്ന മഹേന്ദ്രന്‍ വീട്ടിലെത്തി കുട്ടിക്ക് ബിസ്കറ്റ് നല്‍കിയതായും കുട്ടിക്കൊപ്പം ഇയാളെയും കാണാതായതായും ബന്ധുക്കള്‍ പൂന്തുറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൂന്തുറ പൊലീസ് തെരച്ചില്‍നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ആലികാട് ഭാഗത്ത് നായ നിലയുറപ്പിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍