12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

സുദീപ്കുമാറിന് ജന്മനാടിന്‍െറ ആദരം

ആലപ്പുഴ: കൈനകരി ഗ്രാമം ഗായകന്‍ സുദീപ്കുമാറിനെ ആദരിച്ചു. മികച്ച പിന്നണി ഗായകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സുദീപ്കുമാറിനെ വഞ്ചിപ്പാട്ടിന്‍െറയും താളമേളങ്ങളുടെയും ആരവങ്ങള്‍ക്കിടയിലാണ് ജന്മനാടിന്‍െറ ഉപഹാരം സി.കെ. സദാശിവന്‍ എം.എല്‍.എ സമ്മാനിച്ചത്. എവിടെയായാലും നാട് നല്‍കിയ സ്നേഹവും പ്രചോദനവും ഒരിക്കലും മറക്കില്ലെന്ന് സുദീപ്കുമാര്‍ പറഞ്ഞു.
കൈനകരി കരക്കാരുടെ ചുണ്ടന്‍വള്ളമായ മുട്ടേല്‍ചുണ്ടന്‍ നീറ്റിലിറക്കിയ ചടങ്ങിനോടനുബന്ധിച്ചാണ് സുദീപിന് സ്വീകരണമൊരുക്കിയത്. യു.ബി.സി കൈനകരി ക്ളബാണ് മുട്ടേല്‍ ചുണ്ടന്‍ തുഴയുന്നത്.
നെഹ്റുട്രോഫി ജലമേളയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള പരിശീലനം തുടങ്ങുന്ന വേളയില്‍ മുട്ടേല്‍ജെട്ടിക്ക് സമീപമാണ് സുദീപിനും സ്വീകരണമൊരുക്കിയത്. ഞായറാഴ്ച രാവിലെ തുഴച്ചില്‍ക്കാരുടെയും കുടുംബാംഗങ്ങളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തിലാണ് സുദീപിനെ വരവേറ്റത്.
സുദീപിന്‍െറ അച്ഛന്‍ കൈനകരി സുരേന്ദ്രനും ചടങ്ങിന് സാക്ഷ്യംവഹിച്ചു. അവാര്‍ഡ് നേടിത്തന്ന ‘ചെമ്പകപ്പൂകാട്ടിലെ’ എന്ന ഗാനത്തോടൊപ്പം ‘കുട്ടനാടന്‍ പുഞ്ചയിലെ’ എന്ന വഞ്ചിപ്പാട്ടും സുദീപ് ആലപിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്ത സി.കെ. സദാശിവനും വഞ്ചിപ്പാട്ട് പാടി ചടങ്ങിന് ആവേശം പകര്‍ന്നു. കലോത്സവങ്ങളില്‍ വഞ്ചിപ്പാട്ട് മത്സരയിനമാക്കി മാറ്റുന്നതിന് താന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം വിവരിച്ചു. വിവിധ സംഘടനകളും വ്യക്തികളും സുദീപിനെ ഹാരാര്‍പ്പണം ചെയ്തു. തൊമ്മിച്ചന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റും യുനൈറ്റഡ് ബോട്ട്ക്ളബിന്‍െറ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ ആശംസനേര്‍ന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com