പൊന്നാനി: ലൈറ്റ്ഹൗസിന് മുകളില്‍ സ്ഥാപിച്ച റഡാര്‍ അടുത്തമാസം മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ലൈറ്റ്ഹൗസിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത വിധം ഏറ്റവും മുകളിലാണ് റഡാറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. കൂറ്റന്‍ ക്രെയിന്‍ കൊണ്ടുവന്നാണ് ഇവ മുകളിലെത്തിച്ചത്. കടലിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മറ്റുമാണ് റഡാര്‍ സ്ഥാപിച്ചത്. കോസ്റ്റ് ഗാര്‍ഡ് സ്റ്റാറ്റിക് സെന്‍സര്‍ എന്നാണ് ഇതിന്‍െറ പേര്.
മുംബൈ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പത്തിടങ്ങളില്‍ റഡാര്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് വൈപ്പിന്‍, ഏഴിമല, കൊല്ലം അഞ്ചുതെങ്ങ് എന്നിവിടങ്ങളിലും റഡാര്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന കേന്ദ്രം കൊച്ചിയാണ്. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയാണ് റഡാര്‍ സ്ഥാപിച്ചത്. കോസ്റ്റ്ഗാര്‍ഡിന്‍െറ പരിധിയിലാണ് റഡാര്‍.
ഇന്ത്യ ഒട്ടാകെ കോസ്റ്റല്‍ സര്‍വലന്‍സ് സിസ്റ്റത്തിന്‍െറ ഭാഗമാണ് റഡാര്‍ സംവിധാനം. കടലില്‍ നൂറ് കിലോമീറ്റര്‍ അകലെ വരെയുള്ള സംഭവങ്ങള്‍ റഡാര്‍ തത്സമയം ഒപ്പിയെടുത്ത് ദല്‍ഹിയിലെ കേന്ദ്ര സര്‍ക്കാറിന്‍െറ മെയിന്‍ റഡാറിലെത്തിക്കും. ലൈറ്റ് ഹൗസിന് മുകളില്‍ ട്രെസ് ഘടിപ്പിച്ച് അതിന് മുകളിലാണ് റഡാര്‍ ആന്‍റിന സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍