മലപ്പുറം: വിവിധ മേഖലകളില്‍നിന്നുള്ള 32 പേര്‍ ചേര്‍ന്ന് തയാറാക്കിയ ‘വേനല്‍ മുളക്കുമ്പോള്‍’ കവിതാ സമാഹാരവും ‘നക്ഷത്രങ്ങളില്ലാതെ.....’ കഥാ സമാഹാരവും പ്രകാശനം ചെയ്തു. കൃഷിപ്പണിക്കാര്‍, കൂലിപ്പണിക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വീട്ടമ്മമാര്‍, സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍, റിട്ട. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുസ്തകങ്ങള്‍ തയാറാക്കിയത്. സമാഹാരങ്ങളിലെ എഴുത്തുകാര്‍ തന്നെയാണ് പ്രകാശനം നിര്‍വഹിച്ചത്. പ്രകാശനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് ചലച്ചിത്ര ഗാനരചയിതാവ് ആശ രമേഷ് ഉദ്ഘാടനം ചെയ്തു. കോ ബാങ്ക് എംപ്ളോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, രാജേഷ് ജി. കരിങ്കപ്പാറ, പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു. പുസ്തകങ്ങളുടെ കവര്‍ പെയിന്‍റിങും വരയും മുക്താര്‍ ഉദരംപൊയിലിന്‍േറതാണ്. കാളികാവ് അല്‍വാന്‍ പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍