മാനന്തവാടി: പോരാട്ട സ്മരണയുമായി ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു സമരഭൂമിയിലെത്തി. ഗോത്രമഹാസഭ കഴിഞ്ഞ മാസം കൈയേറിയ പനവല്ലി പുളിമൂടുകുന്നിലാണ് ജാനു എത്തിയത്.
ആദിവാസികളെ അറസ്റ്റ് ചെയ്ത് ഡി.എഫ്.ഒ ഓഫിസിലും പിന്നീട് കോടതിയിലും എത്തിച്ചപ്പോള്‍ ആദിവാസികള്‍ക്കൊപ്പം ജാനുവും ഉണ്ടായിരുന്നു. സമരക്കാര്‍ക്ക് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കണമെന്ന ആവശ്യവുമായി മുത്തങ്ങയില്‍ ജാനു നടത്തിയ സമരത്തിന്‍െറ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. അറസ്റ്റ് കൊണ്ടൊന്നും ആദിവാസി ഭൂസമരം അവസാനിക്കില്ലെന്നും വീണ്ടും കുടില്‍കെട്ടി സമരം ആരംഭിക്കുമെന്നും ജാനു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍