കോഴിക്കോട്: എന്തിനും ഏതിനും റോഡിലിറങ്ങി സമരം ചെയ്യുന്ന പതിവ് ലീഗിനില്ലെന്നും സന്ദര്‍ഭോചിതമായി മാത്രം ഇടപെടുന്ന ലീഗിന്‍െറ പ്രക്ഷോഭങ്ങള്‍ വിജയം കാണാറുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് ഭാഷാ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അറബിയടക്കം ഭാഷക്ക് പോറലേല്‍പ്പിക്കുന്ന പല നിയമങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, എം.എ. റസാഖ് മാസ്റ്റര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, വി.കെ. മൂസ, കെ.പി. മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. സി.കെ. സുബൈര്‍ സ്വാഗതവും പി.എം. ഹനീഫ് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍