കോഴിക്കോട്: വൈവിധ്യമാര്‍ന്ന ഭാരതസംസ്കാരം ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍. അടിസ്ഥാനപരമായി എല്ലാ മതങ്ങളും വിശ്വാസങ്ങളും പകര്‍ന്നു നല്‍കുന്നത് ശാന്തിയും സമാധാനവുമാണ്.
കാത്തലിക്ക് യങ്മെന്‍സ് അസോസിയേഷന്‍െറ (സി.വൈ.എം.എ) ആഭിമുഖ്യത്തില്‍ കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലിന് ടാഗോര്‍ഹാളില്‍ നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് എമരിറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ പ്രഫ.എ.കെ.പ്രേമജം അധ്യക്ഷത വഹിച്ചു. സി.വൈ.എം.എ മെഡിക്കല്‍ എയ്ഡ് വിതരണോദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വഹിച്ചു. സി.വൈ.എം.എ വോയ്സ് ബുള്ളറ്റിന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് നല്‍കി പ്രകാശനം ചെയ്തു. മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ മഠാധിപതി സ്വാമി ആപ്തലോകാനന്ദ, എ.ഡി.എം കെ.രമാദേവി എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.കുര്യാക്കോസ് കുടക്കച്ചിറ (സൂപ്രണ്ട്,സൂപ്പര്‍ സ്പെഷാലിറ്റി വിങ്, കോഴിക്കോട് മെഡിക്കല്‍ കോളജ്),സിസ്റ്റര്‍ മെര്‍ലിന്‍ (പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍), സിസ്റ്റര്‍ ഡോ.ആന്‍സില (പ്രൊവിഡന്‍സ് കോളജ് പ്രിന്‍സിപ്പല്‍), ഡിജോള്‍ തോമസ് (ഹൈടെക് കള്‍ട്ടിവേഷന്‍),ക്യാപ്റ്റന്‍ ഡി.എ സെബാസ്റ്റ്യന്‍ (ജര്‍മന്‍ മോട്ടോഴ്സ്),വര്‍ഗീസ് ജോസഫ് (ഹവാക്കര്‍) എന്നിവരെ ആദരിച്ചു.ബിഷപ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സി.വൈ.എം.എ പ്രസിഡന്‍റ് അഡ്വ.ബാബു ബെനഡിക്ട് സ്വാഗതവും സെക്രട്ടറി സുനില്‍വര്‍ഗീസ് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍