ഷാര്‍ജയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അഗ്നിബാധ

ഷാര്‍ജ: ബുഹൈറ കോര്‍ണിഷില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. കോര്‍ണിഷിലെ അദ്നാന്‍ സഫ്റിനി എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
ആളപായമില്ല. 48 നില കെട്ടിടത്തിലെ 11 നിലകളില്‍ തീ പടര്‍ന്നു. ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യുട്ടാണ് അഗ്നിബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. നിരവധി വാഹനങ്ങളും ഇതിനടുത്തായി നിര്‍ത്തിയിട്ടിരുന്നു. അപകടം കണ്ട് തൊട്ടുത്ത് താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ കൊടും ചൂടില്‍ പുറത്തിറങ്ങി നിന്നു.
സംഭവ സമയം നിരവധി തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. അപകടം കണ്ട് പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus