ദുബൈയില്‍ വാഹനാപകടം: ഒരു മരണം, 14 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറരക്കാണ് ദുബൈയിലെ അല്‍ സുഫൂഹ് റോഡില്‍ അപകടം നടന്നത്.
മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്ററും ആംബുലന്‍സ് വാഹനങ്ങളും ഉപയോഗിച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ദുബൈ റാശിദ് ആശുപത്രിയില്‍ കഴിയുന്ന ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിറയെ തൊഴിലാളികളുമായി വന്ന ബസ് ഇന്‍റര്‍ലോക്ക് കയറ്റി പോയ വാഹനത്തിന്‍െറ പിന്നിലിടിച്ചായിരുന്നു അപകടം. ബസിന്‍െറ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നുവത്രെ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus