വി.എം സതീഷിനും പ്രമദിനും ചിരന്തന മാധ്യമ പുരസ്കാരംPublished on Mon, 07/30/2012 - 10:40 ( 42 weeks 1 day ago)
ദുബൈ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തര സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് യു.എ.ഇ എക്സ്ചേഞ്ച്- ചിരന്തന മാധ്യമ പുരസ്കാരത്തിന് എമിറേറ്റ്സ് 24/7 സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം. സതീഷ്, മനോരമ ന്യൂസ് കാമറാമാന്‍ പ്രമദ് ബി. കുട്ടി എന്നിവര്‍ അര്‍ഹരായതായി പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലൂന്നിയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ജീവകാരുണ്യ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് സതീഷിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ശരീരം തളര്‍ന്ന് നാല് മാസം ദുബൈ റാശിദ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ദുരിതം അടക്കമുള്ളവ മികച്ച രീതിയില്‍ ചിത്രീകരിച്ചതിനാണ് പ്രമദിന് പുരസ്കാരം. |

നിങ്ങളുടെ അഭിപ്രായങ്ങള്‍