സിറിയന്‍ സഹായ ഫണ്ട്: മൂന്ന് മണിക്കൂറില്‍ 20 കോടി റിയാല്‍

ദോഹ: സിറിയയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ ജീവികാരുണ്യ സംഘടനകള്‍ നടത്തിവരുന്ന കാമ്പയിന്‍െറ ഭാഗമായി കഴിഞ്ഞദിവസം മൂന്ന് മണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 20 കോടി 30 ലഷം റിയാല്‍.
സ്വദേശികളും വിദേശികളുമടക്കമുള്ള വ്യക്തികളും വിവിധ കമ്പനികളും മറ്റ് സ്ഥാപനങ്ങളും ഉദാരമായി സംഭാവനകള്‍ നല്‍കിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രധാന മാളുകള്‍ക്ക് പുറമെ ഷെറാട്ടണ്‍ ഹോട്ടല്‍, ലാന്‍റ്മാര്‍ക്ക്, ഹയാത്ത് പ്ളാസ എന്നിവിടങ്ങളില്‍ ഫണ്ട് സമാഹരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ഖത്തര്‍ ടെലിവിഷന്‍, അല്‍ജസീറ അടക്കമുള്ള മറ്റ് ടെലിവിഷന്‍ സ്റ്റേഷനുകള്‍, ഖത്തര്‍ റേഡിയോ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus