സ്വകാര്യമേഖലയില്‍ സ്വദേശികളുടെ കുറഞ്ഞ വേതനം മൂവായിരം കവിയും

റിയാദ്: സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ കുറഞ്ഞ ശമ്പളം മൂവായിരത്തിനു മുകളിലായി നിശ്ചയിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. രാജവിജ്ഞാപന പ്രകാരം സര്‍ക്കാര്‍ സെക്ടറിലെ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മൂവായിരമായി മന്ത്രാലയം നേരത്തെ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വകാര്യമേഖലയിലെ കുറഞ്ഞ ശമ്പളപരിധിയെക്കുറിച്ച അന്തിമ തീരുമാനം ഇനിയും മന്ത്രാലയം കൈക്കൊണ്ടിട്ടില്ല. എന്നാല്‍ അത് മൂവായിരത്തിനു മുകളിലായിരിക്കുമെന്നാണ് മന്ത്രാലയം സ്വദേശി ജീവനക്കാര്‍ക്കു നല്‍കുന്ന സമാശ്വാസ സന്ദേശം. വിഷയം ഇപ്പോഴും മന്ത്രാലയത്തിന്‍െറ പഠനത്തിലാണ്. കുറഞ്ഞ വേതനം നിജപ്പെടുത്തും മുമ്പ് ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ പഠിച്ച് വിലയിരുത്തേണ്ടതിനാലാണ് അന്തിമതീരുമാനം വൈകുന്നത്. അതിനു മുമ്പ് മന്ത്രിസഭയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
നാലായിരം റിയാല്‍വരെ മാസവേതനം ലഭിക്കുന്ന 30 ലക്ഷം തൊഴില്‍ സാധ്യതകള്‍ രാജ്യത്തുണ്ടെന്ന് നേരത്തെ തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus