റിയാദിലെ പള്ളി ഇമാം സിറിയയില്‍ വെടിയേറ്റുമരിച്ചു

റിയാദ്: സൗദി പൗരനും ജനാദിരിയ്യ വില്ലേജിലെ പള്ളി ഇമാമുമായിരുന്ന മുഹമ്മദ് സാലിം അല്‍ഹര്‍ബി സിറിയന്‍സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിറിയന്‍ സേനയുമായുള്ള പോരാട്ടത്തിനിടയില്‍ ഹര്‍ബി വധിക്കപ്പെട്ടത്.
2011 ആഗസ്റ്റില്‍ ഒമ്പത് സഹപ്രവര്‍ത്തകരോടൊപ്പമാണ് ഹര്‍ബി സിറിയയിലേക്ക് യാത്ര തിരിച്ചത്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ വിമതപക്ഷത്ത് ചേര്‍ന്ന് പോരാടുന്നതിനാണ് സംഘം പുറപ്പെട്ടത്. നിരവധി പോരാട്ടങ്ങളില്‍ പങ്കെടുത്ത ഹര്‍ബി അരീഹ- ലാദിക്കിയ നഗരത്തില്‍ നടന്ന രൂക്ഷമായ വെടിവെപ്പിനിടെയാണ് കൊല്ലപ്പെട്ടത്. 24 കാരനായ ഹര്‍ബി ശരീഅ വിദ്യാര്‍ഥിയും ഹാഫിളുമായിരുന്നു. മരണത്തിനു മുമ്പ് എഴുതിയ ഒസ്യത്തില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷമയും സംയമനവും പാലിക്കണമെന്ന് എഴുതിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus