കേരളത്തില്‍ വറുതിയില്ലാതാക്കുന്നത് പ്രവാസികള്‍ - ടി.ടി ഇസ്മാഈല്‍Published on Mon, 07/30/2012 - 10:03 ( 46 weeks 1 day ago)
ജിദ്ദ: പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണവും കെ.എം.സി.സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ വറുതിയില്ലാതാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കോഴിക്കോട് ജില്ല ട്രഷററുമായ ടി.ടി ഇസ്മാഈല്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ ഇഫ്താര്‍ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിനെതിരെയുള്ള രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ ചില വാര്‍ത്താമാധ്യമങ്ങള്‍ ആഘോഷമാക്കുന്ന കാലമാണിത്. സമുദായത്തിനും സമൂഹത്തിനും ഗുണകരമായ സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് പതിറ്റാണ്ടുകളായി ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ മതേതരത്വത്തിന്‍െറ അടിത്തറ ഭദ്രമാക്കുന്നത് ലീഗിന്‍െറ സാന്നിധ്യവും നയസമീപനങ്ങളുമാണ്. ബന്ധുക്കളെ സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് ലീഗിന്‍െറ പാരമ്പര്യം. കെ.എം.സി.സിയുടെ സഹകരണത്തോടെ മുസ്ലിംലീഗ് നടത്തുന്ന റിലീഫ്പ്രവര്‍ത്തനങ്ങള്‍ കാരണം ലീഗിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ തിരിച്ചടിയാവുകയാണെന്നും ഇസ്മാഈല്‍ പറഞ്ഞു. കേരളത്തിലെ അമുസ്ലിം സഹോദരങ്ങള്‍ അന്‍സാരികളെപോലെയാണ് മുസ്ലിംകളോട് പെരുമാറിയിട്ടുള്ളത്. ഈ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. സംഘശക്തിയിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനകരമായ നിലനില്‍പ് സാധ്യമാവുമെന്ന് ലോകത്തിന് തന്നെ കേരളത്തില്‍ മുസ്ലിം ലീഗ് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍