യൂസഫ് ബിന്‍ അലവി മുഹമ്മദ് മുര്‍സിയെ കണ്ടുPublished on Mon, 07/30/2012 - 09:57 ( 46 weeks 1 day ago)
![]() മസ്കത്ത്: ഈജിപ്തില്‍ ഔദ്യാഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യ മന്ത്രി യുസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയെ ഈജിപ്ത്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സി ഔദ്യാഗിക വസതിയായ ഇത്തിഹാദ് പാലസില്‍ സ്വീകരിച്ചു. ഭരണമേറ്റ പുതിയ ഈജിപ്ത്യന്‍ പ്രസിഡന്‍റിനും ജനതക്കും പുരോഗതിയും നന്മയും നേര്‍ന്നുകൊണ്ടുള്ള ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ സന്ദേശം വിദേശ കാര്യ മന്ത്രി കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റിന് കൈമാറി. ഈജിപ്തും ഒമാനും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന പരസ്പര ബന്ധവും അറബ് ലോകത്തെ സ്ഥിതിഗതികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഈജിപ്ത്യന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് കമാല്‍ അംറ്, ഈജിപ്തിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. |


നിങ്ങളുടെ അഭിപ്രായങ്ങള്‍