പുറമെ നിന്നുള്ള മാധ്യസ്ഥം ബഹ്റൈന് ആവശ്യമില്ല: ഖലീഫ അദ്ദഹ്റാനി

മനാമ: പുറമെ നിന്നുള്ള മാധ്യസ്ഥം ബഹ്റൈന് ആവശ്യമില്ലെന്ന് പാര്‍ലമെന്‍റ് അധ്യക്ഷന്‍ ഖലീഫ അദ്ദഹ്റാനി പറഞ്ഞു. ദേശീയ സംവാദത്തിലുയര്‍ന്ന കാര്യങ്ങളും ബി.ഐ.സി.ഐ നിര്‍ദേശങ്ങളും നടപ്പാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. രാജാവിന്‍െറ ശക്തമായ തീരുമാനമാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അംഗീകരിക്കാനും നിരാകരിക്കാനുമുള്ള അധികാരം ജനപ്രതിനിധികള്‍ക്ക് വകവെച്ചു നല്‍കിയത് ജനാധിപത്യപരമായ തീരുമാനമാണ്.പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാര്‍ പദ്ധതികളെ അംഗീകാരിക്കാനും നിരാകരിക്കാനും പാര്‍ലമെന്‍റിന് അധികാരം നല്‍കാനാണ് തീരുമാനം. കൂടാതെ മന്ത്രിമാരെ പരസ്യമായി പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യുന്നതിനും സാധിക്കും. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് തന്നെ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus