ഇസാ ടൗണ്‍ മാര്‍ക്കറ്റ് പുനര്‍ നിര്‍മാണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശംPublished on Mon, 07/30/2012 - 09:44 ( 41 weeks 5 days ago)
മനാമ: ഇസാ ടൗണിലെ കത്തി നശിച്ച മാര്‍ക്കറ്റ് എത്രയും വേഗം പുനര്‍ നിര്‍മിക്കാനും അവിടെ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ നിര്‍ദേശിച്ചു. നിലവിലുള്ള വ്യാപാരികള്‍ക്കാണ് പുതുതായി പണിയുന്ന മാര്‍ക്കറ്റില്‍ മുന്‍ഗണ നല്‍കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുദൈബിയ പാലസില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ വ്യാപാരികളെയും അദ്നാന്‍ മാലികി എം.പി, ഇസാടൗണ്‍ ഖാദിയും സെന്‍ട്രല്‍ ഗവര്‍ണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമായ യൂസുഫ് അല്‍ സബ്ബാഗ് എന്നിവരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. |

നിങ്ങളുടെ അഭിപ്രായങ്ങള്‍