ഭരണഘടന കൃത്യമായി നടപ്പാക്കിയാല്‍ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കാം- ഖറാഫി

ഭരണഘടന കൃത്യമായി നടപ്പാക്കിയാല്‍ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കാം- ഖറാഫി

കുവൈത്ത് സിറ്റി: ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് കൃത്യമായി നടപ്പാക്കിയാല്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കാമെന്ന് കുവൈത്ത് ദേശീയ പാര്‍ലമെന്‍റ് സ്പീക്കര്‍ ജാസിം മുഹമ്മദ് അല്‍ ഖറാഫി അഭിപ്രായപ്പെട്ടു.
ഇത് വൈകും തോറും കൂടുതല്‍ അസ്ഥിരതയും അനിശ്ചിതാവസ്ഥയുമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തന്‍െറ നേതൃത്വത്തിലുള്ള പുനഃസ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിന്‍െറ ആദ്യ സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ആണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
വ്യക്തി താല്‍പര്യങ്ങളെക്കാള്‍ രാജ്യത്തിന്‍െറ പൊതുവായ നന്മക്കും വികസനത്തിനുമാണ് രാഷ്ട്രീയക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. പാര്‍ലമെന്‍റ് സമ്മേളനം ചൊവ്വാഴ്ച തന്നെ ചേരും.
എം.പിയായ ഖാലിദ് അല്‍ ഔ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം അറിയിച്ചിട്ടുണ്ട്. മുഹമ്മദ് അല്‍ ഹുവൈല, മുഹമ്മദ് അല്‍ മുതൈര്‍ എന്നീ എം.പിമാര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ജാസിം മുഹമ്മദ് അല്‍ ഖറാഫിയുമായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മത്തേ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus