കാലപ്പഴക്കം ചെന്ന രണ്ടര ലക്ഷം വാഹനങ്ങള്‍ പിന്‍വലിക്കുമെന്ന് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനക്ഷമത കുറഞ്ഞ വാഹനങ്ങള്‍ റോഡുകളില്‍നിന്ന് പിന്‍വലിക്കാനുള്ള നടപടികള്‍ക്ക് ട്രാഫിക് ഡിപാര്‍ട്ടുമെന്‍റ് നീക്കം ആരംഭിച്ചു. നേരത്തെ നടത്തിയ റെയ്ഡുകളില്‍ കാലാവധി കഴിഞ്ഞതായി രേഖപ്പെടുത്തിയ രണ്ടര ലക്ഷം വാഹനങ്ങളാണ് ഇത്തരത്തില്‍ കണ്ടുകെട്ടുകയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പത്ത് വര്‍ഷത്തിനുമീതെ കാലമായി രജിസ്ട്രേഷന്‍ പുതുക്കാതെയും ഇന്‍ഷൂറന്‍സ് ക്ളിയര്‍ ചെയ്യാതെയും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ രാജ്യത്തുണ്ടെന്നാണ് ട്രാഫിക് വിഭാഗം പലപ്പോഴായി നടത്തിയ പരിശോധനക്കിടെ ബോധ്യപ്പെട്ടത്. ഇറാഖിന്‍െറ കുവൈത്ത് അധിനിവേശകാലം മുതല്‍ ഇതുവരെ രജിസ്ട്രേഷന്‍ പുതുക്കാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുമുണ്ട്. കാലപ്പഴക്കം കാരണം മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus