പൊന്നാനി: 47 ദിവസത്തെ ട്രോളിങ് നിരോധത്തിന് ശേഷം സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീണ്ടും കടലിലിറങ്ങും.
ജൂണ്‍ 14ന് അര്‍ധരാത്രിയോടെ ആരംഭിച്ച ട്രോളിങ് നിരോധ കാലയളവില്‍ ബോട്ടുകളുടെ അറ്റകുറ്റ പണി നടത്തുന്ന തിരക്കായിരുന്നു. മരപ്പണികള്‍, പെയിന്റിങ് എന്നിവയെല്ലാം നടത്തി.
പല ബോട്ടുകളുടെയും സ്റ്റീല്‍ റോപ്പുകള്‍വരെ മാറ്റിയിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ അറ്റകുറ്റപണികള്‍ക്കായി ചെലവഴിച്ചവയുണ്ട്.
സപലരും ബാങ്ക് ലോണെടുത്തും മറ്റുമാണ് അറ്റകുറ്റപണികള്‍ക്കുള്ള തുക കണ്ടെത്തിയത്. ഇനി ലോണ്‍ തുക അടച്ചുവീട്ടണമെങ്കില്‍ കടലമ്മ കനിയണം.
ട്രോളിങ് നിരോധ കാലയളവില്‍ ആഴക്കടലില്‍ വിദേശ ട്രോളറുകള്‍ മത്സ്യം പിടിച്ചുവന്നത് ബോട്ടുകാര്‍ക്ക് പ്രതികൂലമാവുമെന്ന ആശങ്കയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍