ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് പ്രതിരോധമന്ത്രി എ.കെ ആന്‍റണി കശ്മീരില്‍ നിന്ന് മടങ്ങി. മേഖലയിലെ സുരക്ഷാ വിശകലനം ചെയ്യുന്നതിന് ശനിയാഴ്ചയാണ് മന്ത്രി ശ്രീനഗറിലെത്തിയത്. നിയന്ത്രണരേഖയോട് ചേര്‍ന്ന തങ്ദര്‍ മേഖല അദ്ദേഹം ഞായറാഴ്ച രാവിലെ സന്ദര്‍ശിച്ചു.
കരസേനമേധാവി ജനറല്‍ ബിക്രം സിങ്, പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ, തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
നേരത്തേ നുഴഞ്ഞുകയറ്റം വ്യാപകമായിരുന്ന ഭാഗമാണിത്. അത്തരം ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയതിനാല്‍ ഈ വര്‍ഷം ഇത് കുറക്കാനായിട്ടുണ്ട്.
സൈന്യത്തോടും ജനപ്രതിനിധികളോടും സംസ്ഥാന പൊലീസിനോടും ഇന്‍റലിജന്‍സ് ഏജന്‍സികളോടും പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
18 മാസത്തിനു ശേഷമാണ് ആന്‍റണി ഇവിടെയെത്തുന്നത്. ഗവര്‍ണര്‍ എന്‍. എന്‍. വോറ, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍