ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‍െറ വീട് ഉപരോധിച്ച അണ്ണാ ഹസാരെ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതി ആരോപണവിധേയരായ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുക, ശക്തമായ ലോക്പാല്‍ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നൂറോളംവരുന്ന ഹസാരെ അനുകൂലികള്‍ ഞായറാഴ്ച രാവിലെയാണ് ചെന്നൈ നുങ്കമ്പാക്കത്തെ ചിദംബരത്തിന്‍െറ വസതി ഉപരോധിച്ചത്.സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ചിദംബരത്തിന്‍െറ വീടിന് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ഹസാരെയുടെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോടമ്പാക്കം രംഗരാജപുരത്ത് അനുയായികള്‍ തുടര്‍നിരാഹാരം നടത്തിവരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍