കൊച്ചി: ‘പ്രാഞ്ചിയേട്ടന്‍ ദ സെയിന്‍റ്്' എന്ന ചിത്രം ഇറ്റാലിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന് ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്. മലയാള മണ്ണില്‍നിന്നാണ് താന്‍ പ്രാഞ്ചിയേട്ടന്‍െറ ബീജം കണ്ടെത്തിയത്. മലയാണ്‍മയുടെ മണമുള്ള കഥയിലേക്ക് നമ്മുടെ സമകാലിക ജീവിത പരിസരത്തുനിന്നുതന്നെയാണ് കഥാപാത്രങ്ങളെയും ചേര്‍ത്തുവെച്ചതെന്ന് അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമകാലിക രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മാറിയ പ്രവണതകളാണ് സിനിമയില്‍ ചര്‍ച്ചചെയ്തത്. അല്ലാതെ ഇത് മറ്റൊരു സിനിമയുടെയും പകര്‍പ്പല്ല. ഇറ്റാലിയന്‍ സിനിമയുമായി വന്നാല്‍ ഒപ്പം പ്രാഞ്ചിയേട്ടനും പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്നും അതിനുശേഷം പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നും രഞ്ജിത് പറഞ്ഞു. ആരോപണം തെളിയിച്ചാല്‍ പരസ്യമായി മാപ്പുപറയാന്‍ തയാറാണ്. കഴിവുതെളിയിച്ച സംവിധായകരെ ആക്ഷേപിക്കാന്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും വ്യാപകമാകുകയാണെന്നും രഞ്ജിത് പറഞ്ഞു. അതേസമയം ബ്ളസിയുടെ ‘പ്രണയ’ത്തിനെതിരെ സലിംകുമാര്‍ ഉന്നയിച്ച കോപ്പിയടി ആരോപണങ്ങളോട് പ്രതികരിക്കാന്‍ രഞ്ജിത് തയാറായില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍