ടോക്യോ: ആണവനിലയങ്ങള്‍ വീണ്ടും തുറക്കുന്നതിനെതിരെ ജപ്പാനില്‍ വന്‍ പ്രതിഷേധം. ഫുകുഷിമ ആണവ ദുരന്തത്തിനുശേഷവും ആണവോര്‍ജം ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്തത്. ‘ഞങ്ങള്‍ക്ക് ആണവോര്‍ജം വേണ്ട’, ‘ആണവനിലയങ്ങളുടെ പ്രവര്‍ത്തനംനിര്‍ത്തുക’ തുടങ്ങിയ ആവശ്യങ്ങള്‍ ടോക്യോ തെരുവീഥികളെ മുഖരിതമാക്കി.
ഫുകുഷിമ ദുരന്തത്തിനുശേഷം അടച്ചിട്ട ആണവനിലയങ്ങളില്‍ ചിലത് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഈയിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൊച്ചുകുട്ടികളും സ്ത്രീകളും മാര്‍ച്ചില്‍ പങ്കെടുത്തു.
നേരത്തേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ 17,000ത്തോളം ആളുകള്‍ പങ്കെടുത്തിരുന്നു.
2011 മാര്‍ച്ച് 11നുണ്ടായ ഭൂചലനത്തിലും സൂനാമിയിലുമാണ് ആറ് റിയാക്ടറുകളുള്ള ഫുകുഷിമ ആണവനിലയത്തിന്‍െറ ശീതീകരണ സംവിധാനം തകരാറായത്. ഇതത്തേുടര്‍ന്ന് ആണവ വികിരണം ഉണ്ടാവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍