12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന് ബഹുരാഷ്ട്ര കുത്തകകള്‍

വാഷിങ്ണ്‍: ഇന്ത്യയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സഹായം തേടി ബഹുരാഷ്ട്ര കുത്തകകള്‍ അമേരിക്കന്‍ സര്‍ക്കാരില്‍ സ്വാധീന ശ്രമങ്ങള്‍ തുടങ്ങി. വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കുത്തക കമ്പനികളുടെ നീക്കം. വാള്‍മാര്‍ട്ട്, പ്രൂഡെന്‍ഷ്യല്‍ ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് കുത്തകകളുടെ സ്വാധീന ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. സ്വാധീനം ചെലുത്തുന്നതിനായി മാത്രം ഈ വര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ ഈ സ്ഥാപനങ്ങള്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ബഹുബ്രാന്‍ഡ് ചില്ലറ വില്‍പന ശാലകള്‍ ആരംഭിക്കാന്‍ ദീര്‍ഘകാലമായി ശ്രമിക്കുന്ന വാള്‍മാര്‍ട്ട് ജൂണ്‍ 30 വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 15 ലക്ഷം അമേരിക്കന്‍ ഡോളറാണ് ജനപ്രതിനിധികളെ സ്വാധീനിക്കാനായി ചെലവഴിച്ചത്. ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന് വാള്‍മാര്‍ട്ട് 2007 മുതല്‍ ശ്രമം തുടങ്ങിയതാണ്. വിദേശ നിക്ഷേപത്തിലെ എതിര്‍പ്പിനൊപ്പം ഇന്ത്യയിലെ നിര്‍ദിഷ്ട നികുതി പരിഷ്കാരങ്ങളാണ് അമേരിക്കന്‍ കുത്തകകളെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യം. ഇതിനെതിരെയും അവര്‍ സമ്മര്‍ദതന്ത്രങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഐ.എസ്.ആര്‍.ഒയുമായുള്ള കരാറിലൂടെ വിവാദത്തിലായ ദേവാസ് മള്‍ട്ടിമീഡിയ ഇന്ത്യയില്‍ വിദേശ നിക്ഷേപത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയ കരാറിനുമായി മുടക്കിയത് 1.20 ലക്ഷം ഡോളറാണ്.
അമേരിക്കയില്‍ നിയമവിധേയമായ കാര്യമാണ് അധികാരത്തിന്‍െറ ഇടനാഴികളിലെ സ്വാധീന ശ്രമങ്ങള്‍. പക്ഷേ, ഇതിനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് കമ്പനികളും അവര്‍ക്കുവേണ്ടി സ്വാധീനം നടത്തിയവരും മൂന്നുമാസത്തിലൊരിക്കല്‍ സെനറ്റിന്‍െറ മുമ്പാകെ വെളിപ്പെടുത്തണം. നിരവധി ഇന്ത്യന്‍ കമ്പനികളും ഇന്ത്യാ സര്‍ക്കാരും വിവിധ കാര്യങ്ങള്‍ക്കായി അമേരിക്കയില്‍ സ്വാധീന ശ്രമങ്ങള്‍ നടത്താറുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com