ചവറ: നീണ്ടകര പാലത്തിനുസമീപം ദേശീയപാതയോരത്ത് കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍ തള്ളുന്നതിനിടെ നാലുപേര്‍ പിടിയില്‍. ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന പിക്കപ്പ്വാനും ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്. ചവറ പയ്യലക്കാവ് സ്വദേശി സുള്‍ഫിക്കര്‍ (39), പുതുക്കാട് സ്വദേശി ബാബു (46), ചാലക്കുടി സ്വദേശി സണ്ണി (36), ചവറ സ്വദേശി രാധാകൃഷ്ണന്‍ (41) എന്നിവരെയാണ് ചവറ സി.ഐ അരുണ്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ ്ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍