കട്ടപ്പന: തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയിലെ ഇടുങ്ങിയ പാലങ്ങള്‍ അപകടക്കെണിയാകുന്നു. കുമളിക്കും നെടുങ്കണ്ടത്തിനുമിടെ തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയില്‍ അഞ്ചോളം ഇടുങ്ങിയ പാലങ്ങളാണുള്ളത്.
പാലങ്ങള്‍ക്ക് നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളില്‍ തട്ടി രാത്രി യില്‍ വാഹനങ്ങള്‍ അപകടത്തിലാകുന്നത് പതിവാണ്.വണ്ടന്മേടിനും പുളിയന്മലക്കുമിടയിലെ രണ്ട് ഇടുങ്ങിയ പാലങ്ങളാണ് ഇവയില്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. പത്തിലധികം വാഹനങ്ങള്‍ ഈ പാലത്തിലെ ഡിവൈഡറില്‍ തട്ടി അപകടത്തിലായിട്ടുണ്ട്. രാത്രിയിലുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞില്‍ പാലവും ഇടുങ്ങിയ ഡിവൈഡറുകളും അകലെ നിന്ന് കാണാന്‍ കഴിയാത്തതാണ് അപകടത്തിന് പ്രധാന കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍