പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള നിലക്കല്‍ ശബരി എസ്റ്റേറ്റിലെ മൂന്നുബ്ളോക്കുകളിലെ 3785 റബര്‍മരങ്ങളുടെ ലേലം തിങ്കളാഴ്ച. തൊഴിലാളികളുടെ വര്‍ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാതെ മരം മുറിക്കാന്‍ അനുവദിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
സി ബ്ളോക്കില്‍ 2140, ഡി ബ്ളോക്കില്‍ 1205 കൂടാതെ പെട്രോള്‍ പമ്പ്, ഡാം സൈറ്റ്, പാചകവാതക ഗോഡൗണ്‍ സൈറ്റ് എന്നിവനിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുള്ള 440 എന്നീ ക്രമത്തിലാണ് മരങ്ങള്‍ മുറിക്കുന്നതിന് വിജ്ഞാപനം. ആഗസ്റ്റ് 14നകം മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാണ് വ്യവസ്ഥ. ശബരിമല മാസ്റ്റര്‍ പ്ളാന്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി നിലക്കല്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനാണ് മരങ്ങള്‍ മുറിക്കുന്നത്.
സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍െറ കൈവശമായിരുന്നപ്പോള്‍ തൊഴിലാളികള്‍നട്ടുവളര്‍ത്തി പരിപാലിച്ച റബര്‍മരങ്ങളാണ് ഇവിടെയുള്ളത്.
ആറുവര്‍ഷം മുമ്പ് പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ക്ക് പോലും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. 15 തൊഴിലാളികള്‍ ക്വാര്‍ട്ടേഴ്സുകള്‍ ഒഴിയാതെ കഴിയുന്നു. പുതുക്കിയ ശമ്പളകുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ റബര്‍മരങ്ങള്‍ വിറ്റു കാശാക്കി തൊഴിലാളികളെ അനാഥമാക്കാന്‍ കഴിയില്ലെന്നും ലേലം തടയാനുള്ള തൊഴിലാളികളുടെ സംയുക്ത തീരുമാനത്തില്‍ അദ്ഭുതമില്ലെന്നും ഐ.എന്‍.ടി.യു.സി യൂനിയന്‍ പ്രസിഡന്‍റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, സി.ഐ.ടി.യു മലയാലപ്പുഴ യൂനിയന്‍ ജനറല്‍ സെക്രട്ടറി പി.കെ.സോമരാജന്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍