12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ ഫണ്ടുകള്‍ വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ഓഡിറ്റിങ് വിഭാഗം. ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍.എസ്.ബി.വൈ) പദ്ധതിയുടെയും നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍െറയും ഫണ്ടുകള്‍ വിനിയോഗിച്ചതില്‍ സുതാര്യതയില്ലെന്നും ആവശ്യമായ രേഖകള്‍ സൂക്ഷിക്കാതെയാണെന്നും കണ്ടെത്തി.
ആശുപത്രി സൂപ്രണ്ട്, ആശുപത്രി വികസന സമിതി ചെയര്‍മാനായ വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ ജോയന്‍റ് അക്കൗണ്ടില്‍ കൂടി വേണം ഫണ്ടുകള്‍ വിനിയോഗിക്കാനെന്ന നിയമം പാലിച്ചില്ലെന്നും കണ്ടെത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അറിയാതെയാണ് ബാങ്കിലെ ജോയന്‍റ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതെന്നും ഇതിന് ബാങ്കിന്‍െറ വിശദീകരണം തേടാനും ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. 2008-മുതല്‍ 12 വരെയുള്ള ഫണ്ടുകളുടെ വിനിയോഗത്തിലാണ് സുതാര്യതയില്ലാത്തത്.
ഫണ്ട് വിനിയോഗിച്ചതിനാവശ്യമായ വൗച്ചറുകള്‍, മിനുട്സ് ബുക്കുകള്‍, രസീതുകള്‍ വിശദമായ അക്കൗണ്ടുകള്‍ എന്നിവ സൂക്ഷിച്ചില്ലെന്ന് ഓഡിറ്റിങ് വിഭാഗം കണ്ടെത്തി.
പരിശോധനയെ തുടര്‍ന്ന് ഓഡിറ്റിങ് വിഭാഗം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ വിവിധ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍.എസ്.ബി.വൈ) പദ്ധതിയുടെ കാഷ് ബുക്ക് സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍െറ പേരും തസ്തികയും ആര്‍.എസ്.ബി.വൈ പ്രിമീയം അക്കൗണ്ടില്‍ നിന്ന് മാസംതോറും ചെലവഴിച്ച തുകയുടെ വൗച്ചര്‍ സഹിതമുള്ള കണക്കുകള്‍, ആര്‍.എസ്.ബി.വൈ പദ്ധതിയുടെയും ആശുപത്രി വികസന സമിതിയുടെയും സാങ്കേതിക സമിതിയുടെയും യോഗങ്ങളുടെ മിനിട്സ് ബുക്കുകള്‍ എന്നിവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com