ചാവക്കാട്: റേഷന്‍ കടയിലെ മാലിന്യമടങ്ങിയ അരി കടപ്പുറം ബ്ളാങ്ങാട് പ്രതികരണവേദി പ്രവര്‍ത്തകര്‍ സ്പീഡ് പോസ്റ്റ് വഴിമുഖ്യമന്ത്രിക്ക് അയച്ചു. ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നരീതിയിലുള്ള അരിയും ഗോതമ്പും വിതരണം ചെയ്യണമെന്നും ചാവക്കാട് താലൂക്കാശുപത്രിയില്‍ രോഗികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും രോഗ പ്രതിരോധത്തിനുള്ള മരുന്ന് ഫാര്‍മസിയില്‍ നിന്ന് 24 മണിക്കൂറും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികരണവേദി പ്രവര്‍ത്തകരായ ആര്‍.വി. സുല്‍ഫിക്കല്‍, ടി.ജി. മോഹനന്‍ വൈദ്യര്‍, കെ.വി. ഹംസ, സി.എ. വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍